Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം ഹോക്കി...

കൊല്ലം ഹോക്കി സ്റ്റേഡിയം  ഇനി സ്പോര്‍ട്സ് കൗണ്‍സിലിന്

text_fields
bookmark_border

കൊല്ലം: ദേശീയ ഗെയിംസിന്‍െറ ഭാഗമായി കൊല്ലത്ത് നിര്‍മിച്ച രാജ്യാന്തര നിലവാരത്തിലെ ഹോക്കി സ്റ്റേഡിയം ഇനി സ്പോര്‍ട്സ് കൗണ്‍സിലിന്. മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സ്റ്റേഡിയം കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. 
അന്താരാഷ്ട്ര നിലവാരത്തിലെ ഫീല്‍ഡ് ടര്‍ഫുള്ള സംസ്ഥാനത്തെ ഏക സ്റ്റേഡിയം ബുധനാഴ്ച കലക്ടര്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറും. നേരത്തേ കൈമാറാന്‍ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനെതുടര്‍ന്ന് പിന്നെയും നീളുകയായിരുന്നു. 
സ്റ്റേഡിയത്തിലെ നിലവിലെ സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും വിവരങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ശേഖരിച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് നല്‍കി. കൈമാറുന്ന ചട്ടപ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയായാല്‍ സ്റ്റേഡിയത്തിന്‍െറ പൂര്‍ണനിയന്ത്രണം സ്പോര്‍ട്സ് കൗണ്‍സിലിനായിരിക്കും. ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിച്ചും പരിശീലനം നടത്തുന്നവരില്‍നിന്ന് വാടക ഈടാക്കിയുമാവും നടത്തിപ്പിനാവശ്യമായ തുക കണ്ടത്തെുക. 
ഗ്രൗണ്ടില്‍ പാകിയിരിക്കുന്ന സിന്തറ്റിക് ടര്‍ഫ് സംരക്ഷിക്കാനും സുരക്ഷക്കും രണ്ട് ജീവനക്കാരെ നിയമിക്കും. അതേസമയം അവശേഷിക്കുന്ന നിര്‍മാണങ്ങളും അറ്റകുറ്റപ്പണികളും ആര് നടത്തുമെന്നതില്‍ ധാരണയായിട്ടില്ല. 
സിന്തറ്റിക് ടര്‍ഫ് നനക്കാന്‍ ആവശ്യമായ വെള്ളം ശേഖരിക്കുന്നതിന് സ്റ്റേഡിയത്തോടനുബന്ധിച്ച് കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ എട്ട് ലക്ഷം രൂപക്ക് കരാര്‍ നല്‍കിയെങ്കിലും പ്രവര്‍ത്തനം അരംഭിച്ചില്ല. 
തൊട്ടടുത്ത ചില്‍ഡ്രന്‍സ് പാര്‍ക്കില്‍നിന്ന് ജലം ശേഖരിച്ചാണ് ഇപ്പോള്‍ ടര്‍ഫ് നനയ്ക്കുന്നത്. കളി നടക്കുമ്പോള്‍ ദിവസം 65000 ലിറ്റര്‍ വെള്ളവും അല്ലാത്തദിവസങ്ങളില്‍ കുറഞ്ഞത് 10000 ലിറ്റര്‍ വെള്ളവും ടര്‍ഫിന് വേണ്ടിവരും. സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം ഏറ്റെടുത്താല്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കാനുള്ള തുക ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് അനുവദിക്കില്ളെന്നാണ് സൂചന. 
ടര്‍ഫ് വൃത്തിയാക്കാനുള്ള ഉപകരണവും ഇതുവരെ എത്തിയിട്ടില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Hockey Stadium
Next Story